ഞങ്ങളുടെ രചയിതാക്കളെ കുറിച്ച്

 


എഡി ക്ലോയർ

അർകനാസ് സിയേഴ്സിയിലെ ഹാർഡിങ് യൂണിവേഴ്സി; ഓക്കൽഹോമയിലെ ഓക്കൽഹോമ ക്രിസ്റ്റ്യൻ യൂണിവേഴ്സിറ്റി, ടെന്നസിയിലെ ഹാർഡിങ് യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് സ്കൂൾ ഓഫ് റെലിജിയൺ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ എഡി ക്ലോയർ ബി എ, എം തിയോളജി, ഡി.മിൻ ഡിഗ്രികൾ നേടിയിട്ടുണ്ട്. വചന പ്രഘോഷണ പ്രചാരണത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധം. 15-ആം വയസിൽ മതപ്രചാരണം ആരംഭിച്ച അദ്ദേഹം നാല്പതിലധികം വർഷങ്ങളായി അർകൻസാസിലെ ക്ലാർക്സ്വിൽ, ഹോട്ട് സ്പ്രിങ്സ്, ബ്ലൈത് വിൽ തുടങ്ങിയ ഇടവകകളെ സേവിക്കുകയാണ്. യു എസ് എയിലെ മുപ്പത്തഞ്ച് സംസ്ഥാനങ്ങളിലും ഇംഗ്ലണ്ട്, സിംഗപ്പൂർ, ഉക്രയിൻ, ഇന്ത്യ തുടങ്ങി നിരവധി മറ്റു രാജ്യങ്ങളിലും ഉൾപ്പടെ 850-ലധികം വചനപ്രഘോഷണ സമ്മേളനങ്ങൾ അദ്ദേഹം നയിച്ചിട്ടുണ്ട്. ക്ലോയർ ഹാർഡിങ് യൂണിവേഴ്സിറ്റിയിൽ ബൈബിളും വചന പ്രഘോഷണവും പഠിപ്പിക്കുന്നുണ്ട്. 1981 മുതൽ ഉപദേശികൾക്കും അധ്യാപകർക്കുമായുള്ള ട്രൂത്ത് ഫോർ ടുഡേ എന്ന മാസിക എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. 1990-ൽ വേൾഡ് ബൈബിൾ സ്കൂൾ അധ്യാപകരുടെയും ചാമ്പ്യൻസ് ചർച്ച് ഓഫ് ക്രൈസ്റ്റ്, ഹൂസ്റ്റൺ, ടെക്സാസിന്റെയും സഹായത്തോടെ അദ്ദേഹം ട്രൂത്ത് ഫോർ ടുഡേ ആരംഭിച്ചു. അതിന്റെ വിശദമായ ബൈബിൾ പഠനങ്ങൾ 140-ലധികം രാജ്യങ്ങളിലെ ഉപദേശകരെയും അധ്യാ‍പകരെയും സഹായിക്കുന്നു.
Eddie Cloer

സെല്ലേഴ്സ് എസ് ക്രെയ്ൻ, ജൂനിയർ

അമ്പതു വർഷമായി അധ്യാപകനും ഉപദേശിയുമായി പ്രവർത്തിക്കുന്ന ഡോക്ടർ സെല്ലേഴ്സ് എസ് ക്രെയിൻ ജൂനിയർ ലൂസിയാന, അലബാമ, കെന്റക്കി, ടെന്നസി എന്നിവിടങ്ങളിലെ ഇടവകകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അലബാമ ഏതൻസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ക്രെയിൻ അലബാമ ക്രിസ്റ്റ്യൻ സ്കൂൾ ഓഫ് റിലിജിയണിൽ നിന്നും (ഇപ്പോൾ ആംറിഡ്ജ് യൂണിവേഴ്സിറ്റി) ലൂതർ റൈസ സെമിനാരിയിൽ നിന്നും മാസ്റ്റേഴ്സ് ഡിഗ്രികൾ നേടി. ഇല്ലിനോയിസ് ഡിയർഫീൽഡിലെ ട്രിനിറ്റി ഇവാഞ്ചലിക്കൽ ഡിവിനിറ്റി സ്കൂളിൽ (ഇന്ന് ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി) ആയിരുന്നു അദ്ദേഹം ഡി. മിൻ. ബിരുദം നേടിയത്. ക്രെയിൻ ടെന്നസി പബ്ലിക് സ്കൂൾ സിസ്റ്റത്തിലും ബൈബിൾ പഠനത്തിന്റെ നിരവധി സ്കൂളുകളിലും അധ്യാപകനായിരിക്കുകയും അലബാമ ഗ്വിനിലെ വേൾഡ് ഇവാഞ്ചലിസം സ്കൂളിന്റെയും ടെന്നസി മാഡിസണിലെ മിഡ് സൌത്ത് സ്കൂൾ ഒഫ് ബിബ്ലിക്കൽ സ്റ്റഡീസിന്റെയും ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചു. കൃതഹസ്തനായ ഒരു എഴുത്തുകാരനായ ക്രെയിൻ 1500-ഓളം ലേഖനങ്ങളും മുപ്പത്തിയേഴു കരിക്കുലം പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഗോസ്പൽ അഡ്വക്കേറ്റ്, പവർ ഓഫ് ടുഡേ തുടങ്ങിയ വിവിധ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അഞ്ചു വർഷം അദ്ദേഹം ഒരു വാർഷിക അഡൾട് ലെസൺ കമന്ററി ആയ ഗോസ്പൽ അഡ്വക്കേറ്റ് കമ്പാനിയൻ എഴുതി. ദ വേൾഡ് ഇവാഞ്ചലിസ്റ്റിന്റെ ബോർഡിൽ സേവനമനുഷ്ഠിച്ച ശേഷം 21 സെഞ്ചുറി ക്രിസ്ത്യനു വേണ്ടി ജൂനിയർ, സീനിയർ ഹൈ ബൈബിൾ ക്ലാസ് മെറ്റീരിയലുകൾ എഡിറ്റ് ചെയ്തു. മാത്രമല്ല, നിരവധി ലെക്ചർഷിപ്പുകളിലും ഉപദേശ സമ്മേളനങ്ങളിലും പ്രത്യേക പരിപാടികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പാഠങ്ങൾ റേഡിയോ, ടെലിവിഷൻ പ്രോഗ്രാമുകളിൽ പ്രക്ഷേപണം ചെയ്തു. സെല്ലേഴ്സും അദ്ദേഹത്തിന്റെ ഭാര്യ വാൻഡയും 1961-ൽ വിവാഹിതരായി. അവർക്ക് മൂന്ന് മക്കളും നാലു ചെറുമക്കളുമുണ്ട്.
Sellers S. Crain, Jr.

ഏൾ ഡി എഡ്വാർഡ്സ്

ഡോക്ടർ ഏൾ ഡി എഡ്വാർഡ്സ് ഉപദേശങ്ങളിലൂടെയും മിഷനുകളിലൂടെയും പാണ്ഡിത്യത്തിലൂടെയും കർത്താവിനെ സേവിച്ച് ഒരു ജീവിതകാലം മുഴുവൻ കഴിച്ചു കൂട്ടി. അദ്ദേഹം സെണ്ട്രൽ ക്രിസ്ത്യൻ കോളെജിൽ (ഇപ്പോൾ ഒക്ലഹോമ ക്രിസ്ത്യൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ആർട്സ്) പഠിക്കുകയും ഡേവിഡ് ലിപ്സ്കോമ്പ് കോളെജിൽ നിന്ന് കമ്മ്യൂണിക്കേഷൻ ബി എ നേടുകയും ചെയ്തു. അദ്ദേഹം ഹാർഡിങ് ഗ്രാജുവേറ്റ് സ്കൂളിൽ നിന്ന് മാസ്റ്റർ ഓഫ് തിയോളജി ഡിഗ്രി സ്വീകരിക്കുകയും ഇല്ലിനോയിസ് ഡിയർഫീൽഡിലെ ട്രിനിറ്റി ഇവാഞ്ചലിക്കൽ ഡിവിനിറ്റി സ്കൂളിൽ നിന്ന് ഡി.മിസ്സ് പൂർത്തിയാക്കുകയും ചെയ്തു. 1952-ൽ ഉപദേശം ആരംഭിച്ച അദ്ദേഹം കാൻസാസ്, അർകൻസാസ്, സിസിലി, ഇറ്റലിയിലെ ഫ്ലോറൻസ് (1960-1976) എന്നിവിടങ്ങളിൽ ഒരു വൈദികനായി സേവനമനുഷ്ഠിച്ചു. ഗോസ്പൽ അഡ്വക്കേറ്റ്, സ്പിരിച്വൽ സ്വോഡ്, മറ്റ് മാസികകൾ എന്നിവയ്ക്കു വേണ്ടി എഴുതിയിട്ടുള്ള അദ്ദേഹം പ്രൊട്ടക്ടിങ് അവർ ബ്ലൈൻഡ് സൈഡ് എന്ന കൃതിയുടെ രചയിതാവ് കൂടിയാണ്. 1976 മുതൽ 1977 വരെ മിഷൻസ് വിസിറ്റിങ് പ്രൊഫസർ ആയി ഹാർഡിങ് സർവകലാശാലയിൽ എഡ്വേഡ്സ് പഠിപ്പിച്ചു. 1982-ൽ അദ്ദേഹം ഫ്രീഡ്-ഹാർഡെമാൻ സർവകലാശാലയിൽ ബൈബിൾ അധ്യാപനം ആരംഭിച്ചു. 1991 മുതൽ 1993 വരെ അവിടത്തെ സ്കൂൾ ഓഫ് ബിബ്ലിക്കൽ സ്റ്റഡീസിന്റെ ഡീനും 1989 മുതൽ 2008 വരെ ബൈബിൾ ഗ്രാജുവേറ്റ് സ്റ്റഡീസ് ഡയറക്ടറും ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേറിട്ട അധ്യാപനത്തിന് നിരവധി തവണ ഫ്രീഡ്-ഹാർഡെമാൻ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1998-ൽ ഒക്ലഹോമ ക്രിസ്ത്യൻ കോളെജ് ഓഫ് ബൈബിളിക്കൽ സ്റ്റഡീസിലെ ആ വർഷത്തെ പൂർവ വിദ്യാർഥിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 2004-ൽ വാർഷിക എഫ് എച്ച് യു ലെക്ചർഷിപ്പിന്റെ അപ്രിസിയേഷൻ ഡിന്നറിലെ വിശിഷ്ടാതിഥിയായിരുന്നു അദ്ദേഹം. 1953-ൽ അദ്ദേഹം ഗ്വെൻഡോളിൻ ഹാളിനെ വിവാഹം ചെയ്തു. 1986-ൽ അവർ അന്തരിച്ചു. ടെറി, കാരൻ എന്നീ രണ്ടു മക്കളും എട്ട് ചെറുമക്കളും അവർക്കുണ്ട്. എഡ്വാർഡ്സ് 1988-ൽ ലോറ യങ്ങിനെ പുനർ വിവാഹം ചെയ്തു.
Earl D. Edwards

വില്യം ഡബ്ലിയു ഗ്രഷാം

കഴിഞ്ഞ 60 വർഷമായി കാലിഫോർണിയയിലെ ടെക്സാസിലും ജർമനിയിലെ അരിസോണയിലും ജർമനിയിലും ദൈവവേല ചെയ്യുകയായിരുന്നു ഡോക്ടർ വില്യം ഡബ്ലിയു ഗ്രഷാം. പെപ്പർഡൈൻ യൂണിവേഴ്സിറ്റിൽ നിന്ന് 1962-ൽ ബി എയും 1968-ൽ എം എയും 1075-ൽ അബിലീൻ ക്രിസ്റ്റ്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഡിവും അദ്ദേഹം നേടി. ഡെഡ് സീ സ്ക്രോൾസ് എഴുതിയ ഖുമ്രാൻ സമുദായത്തിന്റെ സ്വഭാവം പരിശോധിച്ച പ്രബന്ധത്തിന് 1985-ൽ അദ്ദേഹത്തിന് സ്കോട് ലാൻഡ് അബിലീൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി ലഭിച്ചു. 1975 മുതൽ 1978 വരെ ഗ്രഷാമും കുടുംബവും ജർമനിയിലെ കൈസർസ്ലോട്ടേണിൽ ആയിരുന്നു താമസം. അവിടെ ഒരു അമേരിക്കൻ സൈനിക ഇടവകയ്ക്കു വേണ്ടി അദ്ദേഹം പ്രചാരവേല നടത്തി. അതിനു ശേഷം വിദ്യാഭ്യാസം തുടരാനായി അവർ സ്കോട് ലാൻഡിലെ അബെർദീനിലേക്ക് മാറി. അവിടെ വച്ച് കർത്താവിന്റെ സഭയുടെ ഒരു പ്രാദേശിക ഇടവക സ്ഥാപിക്കാൻ അവർ സഹായിച്ചു. ജെറുസലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ പഠനങ്ങൾ നടത്തിയ അദ്ദേഹം ഇസ്രയേലിലെ ടെൽ ഡോറിലെ ആർക്കിയോളജിക്കൽ ഖനനങ്ങളിലും പങ്കെടുത്തു. പതിനഞ്ചിലേറെ വർഷക്കാലം ടെക്സാസിലെ ഡല്ലാസിൽ ഉള്ള ഓൾഡ് ആൻഡ് ന്യൂ ടെസ്റ്റമെന്റ് ആൻഡ് ബിബ്ലിക്കൽ തിയോളജി കോഴ്സുകളിൽ അദ്ദേഹം പഠിപ്പിച്ചു. 2005-ൽ വിരമിച്ച ശേഷവും ബൈബിൾ, ആർക്കിയോളജി, പഴയ നിയമ സുവിശേഷം എന്നിവയെ കുറിച്ച് ബിരുദ പഠന വിദ്യാർഥികൾക്കായി സെമിനാറുകൾ അവതരിപ്പിക്കുന്നത് അദ്ദേഹം തുടർന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഭാര്യ എലനോറിനും നാലു മക്കളും പതിനേഴു ചെറുമക്കളും 11 പ്രപൌത്രന്മാരുമുണ്ട്.
William W. Grasham

ഡേയ്ടൺ കീസ്

അബിലീൻ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ഇൻഡ്യാന ഇൻഡ്യാനപൊളിസ് ബട്ലർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എയും നേടിയ ഡെയ്ടൻ കീസ് ഭാഷയും കൌൺസലിങ്ങും പഠിക്കുകയാണ്. ഇൻഡ്യാന, ലൂസിയാന, ടെക്സാസ്, ഒക്ലഹോമ എന്നിവിടങ്ങളിൽ മുഴുവൻ സമയ പ്രചാരകനായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ആഫ്രിക്കയിലെ നൈജീരിയയിൽ ബൈബിൾ പരിശീലന സ്കൂളുകളും പ്രചാരണ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. അധ്യാപന, മിഷൻ ജോലികളുടെ ഭാഗമായി കാനഡ, ഉക്രെയ്ൻ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ട്രിനിഡാഡ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ അദ്ദേഹം സഞ്ചരിച്ചു. 21 വർഷമായി ടെക്സാസിലെ ലുബോക്കിലുള്ള സൺസെറ്റ് സ്കൂൾ ഓഫ് പ്രീച്ചിങ്ങിൽ (ഇപ്പോൾ സൺസെറ്റ് ഇന്റർനാഷണൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട്) ഇൻസ്ട്രക്ടർ ആണ്. ഈ സമയത്ത് അദ്ദേഹം സുവിശേഷ യോഗങ്ങളും നേതൃത്വ വർക് ഷോപ്പുകളും ക്രിസ്ത്യൻ ഹോം സെമിനാറുകളും അധ്യാപക പരിശീലന പരിപാടികളും കുറഞ്ഞത് മുപ്പത്തിയഞ്ച് സ്റ്റേറ്റുകളിലെങ്കിലും നടത്തിയിട്ടുണ്ട്. ഒരു ക്ലാസ് റൂം അധ്യാപകൻ എന്ന നിലയിൽ ബ്രദർ കീസീയുടെ പ്രവർത്തനങ്ങൾ സൺസെറ്റിന്റെ സാറ്റലൈറ്റ് സ്കൂൾ പ്രോഗ്രാമിലേക്കും വ്യാപിച്ചിരിക്കുന്നു. ക്രിസ്തീയ ഭവനം, ജെറമിയായുടെ പുസ്തകം എന്നിവയെ കുറിച്ചുള്ള ടേപ്പ് ചെയ്ത കോഴ്സുകൾ ആണ് ഇവ. ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ കൃതികൾ ഇവയാണ്: റെസ്റ്ററേഷൻ റിവൈവൽ: ദ വേ (ബാക്ക്) ടു ഗോഡ്, ഹീബ്രൂസ്: എ ഹെവൻലി ഹോമിലി, എ റീ-ഇവാല്യുവേഷൻ ഓഫ് ദ എൽഡർഷിപ്പ്, ടീച്ചർ ട്രെയിനിങ് ടൂൾസ്, എ ക്രോണോളജിക്കൽ സർവേ ഓഫ് ദ ഓൾഡ് ടെസ്റ്റമെന്റ്, ചർച്ചസ് ഓഫ് ക്രൈസ്റ്റ് ഡൂറിങ് ദ സിവിൽ വാർ. അദ്ദേഹത്തിനും ഭാര്യ റൂത്തിനും മൂന്ന് മുതിർന്ന മക്കളുണ്ട്: ഹവായിയിലെ ഡിറ്റ സിമിയോണ, അലാസ്കയിലെ ടോൻജ റാംബോ, ടെക്സാസിലെ ഡാരൻ കീസ്.
Dayton Keesee

ജേ ലോക്ക്ഹാർട്ട്

വെസ്റ്റ് വിർജീനിയ സ്വദേശിയായ ജേ ലോക്ക്ഹാർട്ട് ഫ്രീഡ്-ഹാർഡെമാൻ യൂണിവേഴ്സിറ്റിയിലും ലിപ്സ്കോമ്പ് യൂണിവേഴ്സിറ്റിയിലുമാണ് പഠനം പൂർത്തിയാക്കിയത്. അവിടെ നിന്ന് ബൈബിളിൽ അദ്ദേഹം ബി എ ബിരുദം നേടി. ഹാർഡിങ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് റിലിജിയണിൽ നിന്ന് പുതിയ നിയമത്തെ കുറിച്ച് പഠിച്ച് അദ്ദേഹം എം എ ബിരുദവും നേടി. ട്രിനിറ്റി തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ചർച്ച് അഡ്മിനിസ്ട്രേഷനിൽ അഡ്വാൻസ് സ്റ്റഡീസ് പൂർത്തിയാക്കി. ടെക്സാസ് ടൈലറിൽ 23 വർഷം ഉപദേശ പ്രസംഗകനായി പ്രവർത്തിച്ചു. ഇപ്പോൾ കെന്റക്കി ബെന്റണിലെ പള്ളിയിൽ. അദ്ദേഹം ടെലിവിഷൻ, റേഡിയോ പരിപാടികൾ അവതരിപ്പിക്കുകയും നിരവധി ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾക്കായി എഴുതുകയും ചെയ്തിട്ടുണ്ട്. 1997 മുതൽ ഫ്രീഡ്-ഹാർഡെമാൻ യൂണിവേഴ്സിറ്റിയിലെ ബോർഡ് ഓഫ് ട്രസ്റ്റീസിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. ലോക്ക്ഹാർട്ടിനും ഭാര്യ അർലീനും മൂന്ന് മക്കളും ആറു ചെറുമക്കളുമുണ്ട്.
Jay Lockhart

ബ്രൂസ് മക്ലാർടി

ഹാർഡിങ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ആണ് ബ്രൂസ് മക്ലാർടി. ഹാർഡിങ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിളിൽ ബി എ-യും ഹാർഡിങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് റിലിജിയണിൽ നിന്ന് മാസ്റ്റർ ഓഫ് തിയോളജി ഡിഗ്രിയും അദ്ദേഹം നേടി. ഓഹിയോയിലെ ആഷ്ലാണ്ഡ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് അദ്ദേഹത്തിന് ഡി. മിൻ. ഡിഗ്രിയും ലഭിച്ചു. 1999-ൽ ബൈബിൾ വിഷയത്തിൽ അദ്ദേഹത്തെ ഹാർഡിങ്ങിലെ “വേറിട്ട പൂർവ വിദ്യാർഥി”യായി അംഗീകരിച്ചു.  ഈ സീരീസിലേക്ക് ധാരാളം വൈദിക അനുഭവങ്ങൾ അദ്ദേഹം കൊണ്ടു വന്നിട്ടുണ്ട്. ആർകൻസാസ്, മിസിസ്സിപ്പി, ടെന്നസി എന്നിവിടങ്ങളിലെ സഭകൾക്കു വേണ്ടി അദ്ദേഹം പ്രചാരവേല ചെയ്തിട്ടുണ്ട്. രണ്ടു വർഷക്കാലം കെനിയയിലെ മെരുവിൽ അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും മിഷണറിമാരായിരുന്നു. 1991 മുതൽ 2005 വരെ അദ്ദേഹം അർകൻസാസ് സെർസി കോളെജ് ചർച്ച് ഒഫ് ക്രൈസ്റ്റിൽ ഉപദേശ പ്രസംഗകനായിരുന്നു. അദ്ദേഹത്തിനും പത്നി ആനിനും രണ്ട് പെണ്മക്കളുണ്ട്- ചാരിറ്റിയും ജെസിക്കയും.
Bruce McLarty

എഡ്വേഡ് പി മയേഴ്സ്

അർകൻസാസ് സിയേഴ്സിയിലെ ഹാർഡിങ് യൂണിവേഴ്സിറ്റിയിൽ ബൈബിൾ, ക്രിസ്ത്യൻ ഡോക്ട്രീൻ പ്രൊഫസർ ആണ് എഡ്വാർഡ് പി മയേഴ്സ്. ടെക്സാസ്, ഒക്ലഹോമ, ഓഹിയോ, വെസ്റ്റ് വിർജിനിയ, ടെന്നസി, അർക്കൻസാസ് എന്നീ ഇടവകകളിൽ അദ്ദേഹം വൈദികനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലൂഥർ റൈസ് സെമിനാരിയിൽ നിന്ന് ഡി. മിൻ, ഡ്ര്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി എന്നിവ അദ്ദേഹം നേടി. എ സ്റ്റഡി ഓഫ് ഏഞ്ചത്സ്, ഈവിൾ ആൻഡ് സഫറിങ്, ആഫ്റ്റർ ദീസ് തിങ്സ് ഐ സോ: എ സ്റ്റഡി ഓഫ് റെവലേഷൻ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം. അദ്ദേഹത്തിനും ഭാര്യ ജാനിസിനും കാൻഡി, ക്രിസ്റ്റി, കരോളിൻ എന്നീ മൂന്ന് പെണ്മക്കളുണ്ട്.
Edward P. Myers

ഓവൻ ഡി ഓൾബ്രിഷ്ട്

മിസൌറി തായേറിലായിരുന്നു ഓവൻ ഡി ഓൾബ്രിഷ്ടിന്റെ ജനനം. ഹാർഡിങ് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്പീച്ചിൽ അദ്ദേഹം ബി എ നേടി. ഹാർഡിങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് റിലിജിയണിൽ നിന്ന് ബൈബിളിൽ എം എ, എം ആർ ഇ ഡിഗ്രികളും കരസ്ഥമാക്കി. 1980-ൽ ബൈബിൾ വിഷയത്തിൽ “വേറിട്ട പൂർവവിദ്യാർഥി”യായി ഹാർഡിങ് അദ്ദേഹത്തെ ആദരിച്ചു. ജീവിതകാലം മുഴുവൻ വൈദികവൃത്തിയിൽ ചെലവഴിച്ച അദ്ദേഹം അർകൻസാസ്, മിസൌറി, ന്യൂ ജഴ്സി എന്നിവിടങ്ങളിലെ പ്രാദേശിക പുരോഹിതനായിരുന്നു. 1964-ൽ അദ്ദേഹം യു എസ്സിലെ കാമ്പെയിൻസ് നോർത്ത് ഈസ്റ്റ്/ സൌത്ത് ഈസ്റ്റുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. ഈ ശ്രമങ്ങളിലൂടെ മുന്നൂറിലധികം കാമ്പെയിനുകളും മൂവായിരം ജ്ഞാനസ്നാനങ്ങളും നടന്നു. എല്ലാം കൂടി ഇംഗ്ലണ്ട്, ഉക്രയിൻ, റഷ്യ, കാനഡ, മെക്സിക്കോ, ഹെയ്റ്റി, ജമൈക്ക, വെനിസ്വല എന്നിവിടങ്ങളിലും യു എസ്സിലെ മുപ്പത് സ്റ്റേറ്റുകളിലും അദ്ദേഹം പ്രചാരവൃത്തി നടത്തിയിട്ടുണ്ട്.
Owen D. Olbricht

മാർട്ടൽ പേസ്

അർക്കൻസാസിൽ ജനിച്ച മാർട്ടൽ പേസ് മിഷിഗണിലെ ഫ്ലിന്റിൽ ആണ് വളർന്നത്. 1952-ലാണ് അദ്ദേഹം തന്റെ ആദ്യ വചനപ്രഘോഷണം നടത്തിയത്. അന്ന് അദ്ദേഹത്തിനു പതിനേഴു വയസ്സായിരുന്നു. 1956 മുതൽ അദ്ദേഹം മുഴുവൻ സമയ പ്രഘോഷകനായി. വചന പ്രഘോഷണത്തിന്റെ അമ്പതിലധികം വർഷങ്ങൾ കഴിയുമ്പോൾ അർകൻസാസ്, മിഷിഗൺ, മിസൌറി, അലബാമ എന്നിവിടങ്ങളിലെ ഇടവകകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. അലബാമ മോണ്ട്ഗോമറിയിലെ യൂണിവേഴ്സിറ്റി ചർച്ച് ഓഫ് ക്രൈസ്റ്റിൽ അദ്ദേഹം ഇൻ വോൾവ്മെന്റ് മിനിസ്റ്ററായി സേവനമനുഷ്ഠിക്കുന്നു, ഒപ്പം മോണ്ട്ഗോമറിയിലെ ഫോക്നർ യൂണിവേഴ്സിറ്റിയിൽ വി പി ബ്ലാക്ക് കോളെജ് ഓഫ് ബിബ്ലിക്കൽ സ്റ്റഡീസിൽ പാർട്ട് ടൈം അധ്യാപനവുമുണ്ട്. ടെന്നസിയിലെ ഹെൻഡർസണിലുള്ള ഫ്രീഡ്-ഹാർഡെമാൻ യൂണിവേഴ്സിറ്റി, സെഴ്സിയിലെ ഹാർഡിങ് യൂണിവേഴ്സിറ്റി, ടെന്നസിയിലെ മെംഫിസിലെ ഹാർഡിങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് റിലിജിയൺ, റീജിയൻസ് യൂണിവേഴ്സിറ്റി (മുൻപ് സതേൺ ക്രിസ്ത്യൻ യൂണിവേഴ്സിറ്റി) എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. ബി എ, എം എ, എം ഡിവ് ബിരുദങ്ങളുള്ള അദ്ദേഹം ദ തേഡ് ഇൻകാർനേഷൻ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്. മാർട്ടലിനും ഭാ‍ര്യ ഡോറിസിനും മൂന്ന് മക്കളും ഒമ്പത് ചെറുമക്കളുമുണ്ട്.
Martel Pace

ഡെനി പെട്രിലോ

ഡെൻവറിലെ ബിയർ വാലി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് ആണ് ഡെനി പെട്രിലോ. അവിടത്തെ പൂർവ വിദ്യാർഥി കൂടിയായ അദ്ദേഹം യോർക്ക് കോളെജ്, ഹാർഡിങ് യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് സ്കൂൾ ഓഫ് റിലിജിയൺ എന്നിവിടങ്ങളിലും പഠനം നടത്തുകയും എ എ, ബി എ, എം എ ഡിഗ്രികൾ കരസ്ഥമാക്കുകയും ചെയ്തു. നെബ്രാസ്ക യൂണിവേഴ്സിറ്റിയിൽ നിന്ന് റിലിജിയസ് എജ്യുക്കേഷനിൽ അദ്ദേഹം പി എച്ച് ഡിയും കരസ്ഥമാക്കി. അധ്യയനത്തിനും വചനപ്രഘോഷണത്തിനും സമർപ്പിതമാണ് അദ്ദേഹത്തിന്റെ ജീവിതം. മിസ്സിസ്സിപ്പിയിൽ മുഴുവൻ സമയവും പ്രഘോഷണം നടത്തിയിരുന്ന അദ്ദേഹം യു എസ്സിലും ജർമനി, സ്പെയിൻ, പനാമ, അർജന്റീന, ആഫ്രിക്ക, ഉക്രെയിൻ മുതലായ വിദേശ രാജ്യങ്ങളിലും 300-ലധികം സുവിശേഷ സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്. മഗ്നോളിയ ബൈബിൾ കോളെജ്, യോർക്ക് കോളെജ്, ഡെൻവറിലെ ബിയർ വാലി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ ഡോ. പെട്രിലോ ബൈബിൾ പഠിപ്പിച്ചിട്ടുണ്ട്. എസകീൽ, 1, 2 തിമോത്തി, ടൈറ്റസ് എന്നിവരുടെ പുസ്തകങ്ങളെ കുറിച്ചുള്ള കമന്ററികളും മൈനർ പ്രൊഫറ്റ്സ് സ്റ്റഡി ഗൈഡുമാണ് പെട്രിലോയുടെ പ്രധാന ഗ്രന്ഥങ്ങൾ. അദ്ദേഹത്തിനും ഭാര്യ കാത്തിക്കും ലാൻസ്, ബ്രെറ്റ്, ലോറ എന്നിങ്ങനെ മൂന്ന് മക്കളാണുള്ളത്.
Denny Petrillo

നീൽ ടി പ്രയോർ

അന്തരിച്ച നീൽ ടി പ്രയോർ ന്യൂ ഓർലിയാൻസ് ബാപ്റ്റിസ്റ്റ് സെമിനാരിയിൽ നിന്ന് ടി എച്ച് ഡി സ്വീകരിച്ചു. നാല്പത്തിയഞ്ച് വർഷക്കാലം ഹാർഡിങ് സർവകലാശാലയിലെ ഒരു വിശിഷ്ട ബൈബിൾ അധ്യാപകൻ ആയിരുന്നു അദ്ദേഹം. ബൈബിൾ ഡിപ്പാർട്ടുമെന്റ് ചെയർമാനായും അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യൂ കാൻ ട്രസ്റ്റ് യുവർ ബൈബിൾ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. നാല്പത് സ്റ്റേറ്റുകളിലെ അഞ്ഞൂറോളം സുവിശേഷ സമ്മേളനങ്ങളിൽ ഇക്കാലമത്രയും അദ്ദേഹം പ്രഘോഷണം നടത്തി. സിയേഴ്സി കോളേജ് ചർച്ച് ഓഫ് ക്രൈസ്റ്റിലെ ഒരു മുതിർന്ന അംഗമായിരുന്നു അദ്ദേഹം. അമ്പത്തൊന്നു വർഷം മുൻപായിരുന്നു അദ്ദേഹം ട്രീവയെ വിവാഹം ചെയ്തത്. പരേതനായ അലൻ, ലോറി എന്നിവരാണ് മക്കൾ
Neale T. Pryor

ഡേവിഡ് ആർ റെഷ്ടിൻ

നാല്പത്തിയഞ്ച് വർഷമായി പ്രചാരവേല ചെയ്യുന്ന ഡേവിഡ് ആർ റെഷ്ടിൻ കഴിഞ്ഞ മുപ്പതു വർഷമായി ടെക്സാസ് ഡങ്കൺ വില്ലിലെ ക്ലർക്ക് റോഡ് ഇടവകയിലും അതിനു മുൻപ് സനേർ അവന്യു ചർച്ച് ഓഫ് ക്രൈസ്റ്റിലും സേവനമനുഷ്ഠിച്ചു. അബിലീൻ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിബ്ലിക്കൽ സ്റ്റഡീസിൽ എം എ നേടിയ അദ്ദേഹം “ദൈവത്തിന്റെ ഇച്ഛ എങ്ങനെ മനസ്സിലാക്കാം” “ദൈവവുമായി എങ്ങനെ ബന്ധം സ്ഥാപിക്കാം” തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിനും ഭാര്യ ഷാരോണിനും ജേംസ്, ഡാനിയേൽ എന്നീ രണ്ടു മക്കളാണുള്ളത്.
David R. Rechtin

കോയ് ഡി റോപ്പർ

ഒക്ലഹോമയിലെ ഡിൽ സിറ്റിയിൽ ജനിച്ച ഡോക്ടർ കോയ് ഡി റോപ്പർ തന്റെ ജീവിതകാലം മുഴുവൻ ഒരു വചനപ്രഘോഷകനായും അധ്യാപകനായും എഴുത്തുകാരനായും കഴിച്ചു കൂട്ടി. അബിലീൻ ക്രിസ്റ്റ്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 1958-ൽ ബൈബിളിൽ ബി എസ് ഡിഗ്രി നേടിയ ശേഷം നോർത്ത് ഈസ്റ്റേൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സെക്കൻഡറി എജ്യുക്കേഷനിൽ എം ടി നേടി (1966‌). അബിലീൻ ക്രിസ്റ്റ്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ, മിഷൻസ് വിഷയങ്ങളിൽ എം എസ്സും (1977) യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ ഡിപ്പാർട്ടുമെന്റ് ഓഫ് നിയർ ഈസ്റ്റേൺ സ്റ്റഡീസിൽ നിന്ന് പഴയ നിയമത്തെ കുറിച്ചുള്ള പഠനങ്ങളിൽ പി എച്ച് ഡിയും (1988) എടുത്തു. ഗ്രീക്കിനു പ്രാധാന്യം നൽകി ഹെറിറ്റേജ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എയും എടുത്തു (2007). ടെക്സാസിലെ ചർച്ച് ഓഫ് ചാർലിക്ക് വേണ്ടി 1955-ലാണ് റോപർ വചനപ്രഘോഷണം ആരംഭിച്ചത്. അന്നു മുതൽ ഒക്ലഹോമ, ടെന്നസി, മിഷിഗൺ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ അദ്ദേഹം പ്രഘോഷണം നടത്തിയിട്ടുണ്ട്. അതിനു പുറമേ വേസ്റ്റേൺ ക്രിസ്റ്റ്യൻ കോളെജ്, മക്വാറി സ്കൂൾ ഒഫ് പ്രീച്ചിങ് (നോർത്ത് റൈഡ്, ഓസ്ട്രേലിയ), മിഷിഗൺ ക്രിസ്ത്യൻ കോളെജ്, ലിമ്പ്സ്കോമ്പ് യൂണിവേഴ്സിറ്റി, ഹെറിറ്റേജ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും അദ്ദേഹം പഠിപ്പിച്ചു. 2000 മുതൽ 2005 വരെ ഹെറിറ്റേജ് ക്രിസ്റ്റ്യനിൽ ഗ്രാജുവേറ്റ് സ്റ്റഡീസ് ഡയറക്ടർ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചു. നിലവിൽ അദ്ദേഹം ടെക്സാസ് ട്രെന്റ് ചർച്ച് ഓഫ് ചർച്ചിൽ പ്രഘോഷകനായി പ്രവർത്തിക്കുകയും ട്രൂത്ത് ഓഫ് ടുഡേയ്ക്കു വേണ്ടി എഴുതുകയും ചെയ്യുന്നു. കോയ്ക്കും ഭാര്യ ഷാർലറ്റിനും മൂന്ന് മക്കളും പത്ത് ചെറുമക്കളുമുണ്ട്.
Coy D. Roper

ഡേവിഡ് എൽ റോപ്പർ

ഒക്ലഹോമയിൽ ജനിച്ചു വളർന്ന ഡേവിഡ് എൽ റോപ്പർ അബിലീൻ ക്രിസ്റ്റ്യൻ സർവകലാശാലയിൽ പഠനം നടത്തി ബൈബിളിൽ ബി എസ്, എം എസ് ബിരുദങ്ങൾ നേടി. പതിനെട്ടു വയസ്സിലാണ് റോപർ തന്റെ വചന പ്രഘോഷണ കരിയർ ആരംഭിച്ചത്. ഓക്ലഹോമ, ടെക്സാസ്, അർകൻസാസ് തുടങ്ങിയ ഏഴ് ഇടവകകളിൽ മുഴുവൻ സമയ പ്രഘോഷകനായിരുന്നു അദ്ദേഹം. ഇംഗ്ലണ്ട്, സ്കോട്ട് ലാൻഡ്, ഇറ്റലി, ടർക്കി, ജപ്പാൻ, റൊമേനിയ തുടങ്ങിയ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും അദ്ദേഹം സുവിശേഷ പ്രവർത്തനങ്ങൾ നടത്തി. 1968 മുതൽ 1977 വരെ ഓസ്ട്രേലിയയിലെ സിഡ്നിയിലെ മിഷണറിമാരായിരുന്ന റോപ്പറും അദ്ദേഹത്തിന്റെ കുടുംബവും ഒരു പ്രാദേശിക ഇടവകയിലും മക്വാറി സ്കൂൾ ഓഫ് പ്രീച്ചിങ്ങിലും പ്രവർത്തിച്ചു. റോപ്പർ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്: ദ ഡേ ക്രൈസ്റ്റ് കെയിം (എഗെയ്ൻ), പ്രാക്ടിക്കൽ ക്രിസ്റ്റ്യാനിറ്റി: സ്റ്റഡീസ് ഇൻ ദ ബുക്ക് ഓഫ് ജെയിംസ്, ഗെറ്റിങ് സീരിയസ് അബൌട്ട് ലവ്, ത്രൂ ദ് ബൈബിൾ. നിരവധി ക്രിസ്തീയ ടി വി, റേഡിയോ പരിപാടികളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ട്രൂത്ത് ഫോർ ടുഡേയുടെ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന റോപ്പർ ഇപ്പോഴും ഇതിനായി എഴുതുന്നതു തുടരുന്നു.
David L. Roper

ഡോൺ ഷാക്കൽഫോർഡ്

ഒരു വിരമിച്ച ബൈബിൾ പ്രൊഫസർ ആയ ഡോൺ ഷാക്കൽഫോർഡ് 30 വർഷക്കാലം അർക്കൻസാസിലെ സിയേഴ്സി ഹാർഡിങ് യൂണിവേഴ്സിറ്റിയിൽ പഠിപ്പിച്ചു. ടെക്സാസിലെ ലബോക്ക് ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിലെ ബൈബിൾ ഡിപ്പാർട്ടുമെന്റ് ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മിസൌറിയിലെ ജോപ്ലിൻ സ്വദേശിയായ ഷാക്കൽഫോർഡ് ഓക്ലഹോമ ക്രിസ്ത്യൻ സർവകലാശാലയിൽ വിദ്യാഭ്യാസം നടത്തുകയും ഡേവിഡ് ലിപ്സ്കോമ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കുകയും ചെയ്തു. ന്യൂ ഓർലിയാൻസ് ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ബി ഡി, തിയോ.ഡി ഡിഗ്രികൾ അദ്ദേഹം നേടി. ഒരു വൈദികൻ എന്ന നിലയിൽ ഒക്ലാഹോമ, ടെന്നസി, ടെക്സാസ്, ലൂസിയാന എന്നിവിടങ്ങളിലെ ഇടവകകളിൽ പ്രവർത്തിച്ചു. സിസിലിയിലെ പാലെർമോയിലും ഇറ്റലിയിലെ ഫ്ലോറൻസിലും മിഷണറിയായി. അർകൻസാസ് സെഴ്സിയിലെ ക്ലോവർഡേൽ ചർച്ച് ഓഫ് ക്രൈസ്റ്റിൽ ഒരു മുതിർന്ന സഭാംഗമായി ഇരുപത്തഞ്ചിലധികം വർഷക്കാ‍ലം അദ്ദേഹം പ്രവർത്തിച്ചു. ഹാർഡിങ് യൂണിവേഴ്സിറ്റിയിൽ ഷാക്കെൽഫോർഡ് ഒരു ബൈബിൾ പ്രൊഫസറും ഇന്റർനാഷണൽ സ്റ്റഡീസ് ഡീനുമായിരുന്നു. ഇപ്പോൾ ട്രൂത്ത് ഫോർ ടുഡേയ്ക്കായി പഴയ നിയമം സംബന്ധിച്ച് ഉപദേശങ്ങൾ നൽകുകയും ഒരു സഹ പ്രൊഫസറായി ഹാർഡിങ്ങിലും അലബാമ മോണ്ട്ഗോമെറി സതേൺ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിലും പഠിപ്പിക്കുന്നു. എ സർവേ ഓഫ് ചർച്ച് ഹിസ്റ്ററി എന്ന പുസ്തകം എഴുതിയ അദ്ദേഹം ലബോക് ക്രിസ്ത്യനും ഹാർഡിങ്ങിനും വേണ്ടി ലെക്ചർഷിപ്പ് പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. ഗോസ്പൽ അഡ്വക്കേറ്റ്, റിസ്റ്റൊറേഷൻ ക്വാർട്ടർലി, ഫേം ഫൌണ്ടേഷൻ, പവർ ഫോർ ടുഡേ, ദ ക്രിസ്ത്യൻ ക്രോണിക്കിൾ എന്നിവയിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ പ്രസിദ്ധീകൃതമായി. ഡോണിനും അദ്ദേഹത്തിന്റെ ഭാര്യ ജോയ്സിനും അഞ്ച് മക്കളും പതിനഞ്ച് ചെറുമക്കളുമുണ്ട്.
Don Shackelford

ഡുവാൻ വാർഡൺ

ഈ സീരീസിലെ പുതിയ നിയമത്തിന്റെ അസോസിയേറ്റ് എഡിറ്റർ ആയ ഡോ. ഡുവാൻ വാർഡൻ അർകൻസാസിലെ ഫ്രാങ്ക്ലിനിൽ ആണു ജനിച്ചത് എങ്കിലും വളർന്നത് മിഷിഗണിലെ ഫ്ലിന്റിലാണ്. ഫ്രീഡ്-ഹാർഡെമാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എ എ ബിരുദവും ഹാർഡിങ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എ ബിരുദവും ഹാർഡിങ് യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് സ്കൂൾ ഓഫ് റിലിജിയണിൽ നിന്ന് എം എ ആറും പുതിയ നിയമത്തെക്കുറിച്ചുള്ള പഠനത്തിന് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡിയും നേടി. കൊളംബിയ യൂണിവേഴ്സിറ്റിയിലും ഗ്രീസിലെ ഏതൻസിലെ അമേരിക്കൻ സ്കൂൾ ഓഫ് ക്ലാസിക്കൽ സ്റ്റഡീസിലും നിന്ന് ക്ലാസിക്കൽ സ്റ്റഡീസിലെ പോസ്റ്റ് ഡോക്ടറൽ വർക്ക് ഡോക്ടർ വാർഡൻ പൂർത്തിയാക്കി. ഓഹിയോ വാലി യൂണിവേഴ്സിറ്റിയിലും ഹാർഡിങ് യൂണിവേഴ്സിറ്റിയിലും ബൈബിൾ ഫാക്കൾട്ടി ആയി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഓഹിയോ വാലി ബൈബിൾ ഡിപ്പാർട്ടുമെന്റിന്റെ ചെയർമാനും (1986-1993) ഹാർഡിങ് കോളെജ് ഓഫ് ബൈബിൾ ആൻഡ് റിലിജിയണിൽ അസോസിയേറ്റ് ഡീനും (1996-2005) ആയിരുന്നു അദ്ദേഹം. ആംറിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഇപ്പോഴും അദ്ദേഹം പുതിയ നിയമം പഠിപ്പിക്കുന്നു. അധ്യാപനത്തിനു പുറമേ വൈദിക വൃത്തിയും അദ്ദേഹം ചെയ്തിട്ടുണ്ട്. വെസ്റ്റ് വിർജിനിയ, വിർജിനിയ, അർകൻസാസ് എന്നിവിടങ്ങളിൽ മുഴുവൻ സമയ വചന പ്രഘോഷകനായും ഓഹിയോ വാലിയിലും ഹാർഡിങ്ങിലും പഠിപ്പിക്കുമ്പോൾ പാർട്ട് ടൈം വൈദികനായും പ്രവർത്തിച്ചു. ഇപ്പോൾ വെൽവെറ്റ് റിഡ്ജ് ചർച്ച് ഓഫ് ക്രൈസ്റ്റിൽ പ്രഘോഷണം നടത്തുന്നു. ബിബ്ലിക്കൽ ഇന്റർപ്രെട്ടേഷൻ: സ്റ്റഡീസ് ഇൻ ഓണർ ഓഫ് ജാക്ക് പി ല്യൂയിസ്, ക്ലാസിക്കൽ ഫൈലോളജി, റെസ്റ്റൊറേഷൻ ക്വാർട്ടർലി, ജേണൽ ഫോർ ദ ഇവാഞ്ചലിക്കൽ തിയോളജിക്കൽ സൊസൈറ്റി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ രചനകൾ പ്രസിദ്ധീകൃതമായി. ട്രൂത്ത് ഫോർ ടുഡേ, ഗോസ്പൽ അഡ്വക്കേറ്റ്, ഫേം ഫൌണ്ടേഷൻ, ക്രിസ്ത്യൻ ക്രോണിക്കിൾ എന്നിവയ്ക്കു വേണ്ടിയും അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിനും ഭാര്യ ജാനറ്റിനും ഡേവിഡ് എം വാർഡൻ എന്ന മകനും ഡേവിഡ് എ മാർട്ടിൻ എന്ന വളർത്തു മകനുമുണ്ട്.
Duane Warden