ക്രിസ്തുവിന്റെ ജീവിതം, 1
സുവിശേഷ വചനഭാഗങ്ങളിലൂടെ കടന്നു പോകുന്നത് ഓരോ ക്രിസ്തീയ വിശ്വാസിയേയും ആവേശഭരിതമാക്കേണ്ടതാണ്. യേശുവിന്റെ ഭൗമീക ശുശ്രൂഷയുടെ വേളയില്‍ ഉടലെടുത്ത സംഭവഗതികളെ കാലഗതാനുസാരിയായി അടുക്കുന്നതിലൂടെ, യേശുക്രിസ്തുവിന്റെ ഉപദേശങ്ങളെയും സംഭാഷണങ്ങളെയും പ്രവര്‍ത്തികളെയും അടിവരയിട്ടുകൊണ്ട് അവയ്ക്കിടയില്‍ ദൈനംദിന ജീവിതത്തിലെ അവയുടെ പ്രയോഗപരതയും ഇടയ്ക്കിടെ നിരത്തിക്കൊണ്ട് ഡേവിഡ് എല്‍. റോപ്പര്‍, ക്രിസ്തു നയിച്ച ഒരു ജീവിതം സ്വായത്തമാക്കു ന്നതിനുളള ഒരു വെല്ലുവിളി വായനക്കാരന് മുന്പിലുയര്ത്തി, യേശുവിന്റെ രേഖപ്പെടുത്ത പ്പെട്ടിട്ടുളള ജീവിതത്തിന്റെ ഓരോ ഭാഗവും അടുത്ത് നോക്കിക്കാണുന്ന വ്യത്യസ്തമായ ഒരു അദ്ധ്യയാനുഭവത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. പാലസ്തീനിന്റെ ഭൂമിപരമായ പ്രത്യേകതകളും അവിടുത്തെ ജനങ്ങളുടെ ജീവിതരീതികളും ആചാരങ്ങളും വരച്ചിട്ടു കൊണ്ട്, യേശുവിന് ചുറ്റുമുണ്ടായിരുന്ന വ്യത്യസ്ത ജന സമൂഹങ്ങളുടെ വര്‍ണ്ണം ചാലിച്ച ആലേഖന ങ്ങളിലൂടെ, ക്രിസ്തുവിന്റെ ജീവിതം നമ്മുടെ ഹൃദയങ്ങളില്‍ ജ്വലിക്കുന്നതിന് റോപ്പര്‍ വഴിയൊരുക്കുന്നു. യേശുക്രിസ്തു പിതാവിന്റെ അടുക്കല്‍ നിന്ന് കൊണ്ടു വന്ന സന്ദേശ ത്തിനൊപ്പം തന്നെ, യേശുവിന്റെ ജീവിത പശ്ചാത്തലങ്ങളില്‍ നിന്നുളള കാഴ്ചകളും ശബ്ദങ്ങളും ധൂമപടലങ്ങളും ജീവിത സ്ഥിതികളും ദിനരാത്രങ്ങളും നമുക്ക് മുന്പില് വീണ്ടും സജീവമാക്കിത്തീര്‍ക്കുന്നു. ചിന്തിക്കുന്നതിന് സന്നദ്ധതയുളള ഒരു ഹൃദയത്തോടെ ഈ പാഠ്യഭാഗങ്ങളെ സമീപിക്കുകയും ഇതിലൂടെ കടന്നു പോകുകയും ചെയ്യുന്ന ഒരു വ്യക്തിയ്ക്കും പിന്നീട് അതേ വ്യക്തിയായി തുടരുവാന്‍ സാധിക്കില്ല. യേശുകര്ത്താവിനൊപ്പം നടക്കുകയും അവിടുത്തെ വചനങ്ങള്‍ കേള്‍ക്കുകയും, അന്നത്തെ കാലഘട്ടത്തിലുളള വരുമായി അദ്ദേഹം സംഭാഷണത്തിലേര്‍പ്പെടുകയും ഇടപഴകുകയും ചെയ്യുന്നത് കാണുകയും ഏറ്റവുമുപരിയായി യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും സാക്ഷിയായിത്തീരുകയും ചെയ്യുന്ന ഏതൊരു വ്യക്തിയ്ക്കാണ് ജീവിതപരിവര്‍ത്തനം സംഭവിക്കാതിരിക്കുക!