ക്രിസ്തുവിന്റെ ജീവിതം, 2

സുവിശേഷ വചനഭാഗങ്ങളിലൂടെ കടന്നു പോകുന്നത് ഓരോ ക്രിസ്തീയ വിശ്വാസി?യേയും ആവേശഭരിതമാക്കേണ്ടതാണ്. യേശുവിന്റെ ഭൗമീക ശുശ്രൂഷയുടെ വേളയില്‍ ഉടലെടുത്ത സംഭവഗതികളെ കാലഗതാനുസാരിയായി അടുക്കുന്നതിലൂടെ, യേശു?ക്രിസ്തുവിന്റെ ഉപദേശങ്ങളെയും സംഭാഷണങ്ങളെയും പ്രവര്‍ത്തികളെയും അടിവര?യിട്ടുകൊണ്ട് അവയ്ക്കിടയില്‍ ദൈനംദിന ജീവിതത്തിലെ അവയുടെ പ്രയോഗപരതയും ഇടയ്ക്കിടെ നിരത്തിക്കൊണ്ട് ഡേവിഡ് എല്‍. റോപ്പര്‍, ക്രിസ്തു നയിച്ച ഒരു ജീവിതം സ്വായത്തമാക്കുന്നതിനുളള ഒരു വെല്ലുവിളി വായനക്കാരന് മുന്‍പിലുയര്‍ത്തി, യേശുവിന്റെ രേഖപ്പെടുത്തപ്പെട്ടിട്ടുളള ജീവിതത്തിന്റെ ഓരോ ഭാഗവും അടുത്ത് നോക്കിക്കാണുന്ന വ്യത്യസ്തമായ ഒരു അദ്ധ്യയനാനുഭവത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. പാലസ്തീനിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അവിടുത്തെ ജനങ്ങളുടെ ജീവിത?രീതികളും ആചാരങ്ങളും വരച്ചിട്ടു കൊണ്ട്, യേശുവിന് ചുറ്റുമുണ്ടായിരുന്ന വ്യത്യസ്ത ജനസമൂഹങ്ങളുടെ വര്‍ണ്ണം ചാലിച്ച ആലേഖനങ്ങളിലൂടെ, ക്രിസ്തുവിന്റെ ജീവിതം നമ്മുടെ ഹൃദയങ്ങളില്‍ ജ്വലിക്കുന്നതിന് റോപ്പര്‍ വഴിയൊരുക്കുന്നു. യേശുക്രിസ്തു പിതാവിന്റെ അടുക്കല്‍ നിന്ന് കൊണ്ടു വന്ന സന്ദേശത്തിനൊപ്പം തന്നെ, യേശുവിന്റെ ജീവിത പശ്ചാത്ത?ലങ്ങളില്‍ നിന്നുളള കാഴ്ചകളും ശബ്ദങ്ങളും ധൂമപടലങ്ങളും ജീവിത സ്ഥിതികളും ദിനരാത്രങ്ങളും നമുക്ക് മുന്‍പില്‍ വീണ്ടും ഈ കോഴ്‌സ് സജീവമാക്കിത്തീര്‍ക്കുന്നു. ചിന്തിക്കുന്നതിന് സന്നദ്ധതയുളള ഒരു ഹൃദയത്തോടെ രണ്ട് കോഴ്‌സുകളുടെ ഈ പാഠ്യഭാഗ?ങ്ങളെ സമീപിക്കുകയും ഇതിലൂടെ കടന്നു പോകുകയും ചെയ്യുന്ന ഒരു വ്യക്തിയ്ക്കും പിന്നീട് അതേ വ്യക്തിയായി തുടരുവാന്‍ സാധിക്കില്ല. യേശുകര്‍ത്താവിനൊപ്പം നടക്കുകയും അവിടുത്തെ വചനങ്ങള്‍ കേള്‍ക്കുകയും, അന്നത്തെ കാലഘട്ടത്തിലുളളവരുമായി അദ്ദേഹം സംഭാഷണത്തിലേര്‍പ്പെടുകയും ഇടപഴകുകയും ചെയ്യുന്നത് കാണുകയും ഏറ്റവുമുപരിയായി യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും സാക്ഷിയായിത്തീരുകയും ചെയ്യുന്ന ഏതൊരു വ്യക്തിയ്ക്കാണ് ജീവിതപരിവര്‍ത്തനം സംഭവിക്കാതിരിക്കുക!


കോഴ്സിനൊപ്പം എന്താണുള്ളത്?

ഈ 50 ദിന കോഴ്സിൽ നിങ്ങൾക്ക് ആവശ്യമുള്ള എല്ലാം ഉണ്ട്. ഇത് പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെങ്കിൽ 30 ദിവസത്തേക്കു കൂടി നീട്ടാം. ചില സാമ്പിൾ കോഴ്സ് മെറ്റീരിയലുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡിജിറ്റൽ ബുക്ക്

ക്രിസ്തുവിന്റെ ജീവിതം, 2 എഴുതിയ ഡേവിഡ് എല്‍. റോപ്പര്‍ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് ആയിരിക്കും ഈ കോഴ്സിൽ നിങ്ങളുടെ അധ്യാപകൻ. കോഴ്സ് കഴിഞ്ഞും നിങ്ങൾക്കിത് സൂക്ഷിക്കാം.

അഞ്ച് പഠന ഗൈഡുകൾ

പ്രധാന വാക്കുകൾ, ആശയങ്ങൾ, വ്യക്തികൾ, വായിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട സ്ഥലങ്ങൾ എന്നിവ സംബന്ധിച്ച് വിവരങ്ങൾ നൽകി നിങ്ങളെ ടെസ്റ്റിനു തയാറാക്കാൻ ഇവ സഹായിക്കും.

ആറു പരീക്ഷകൾ

നിങ്ങളെ തടസ്സപ്പെടുത്തുന്നതിനു പകരം സഹായിക്കാൻ ഉദ്ദേശിച്ചുള്ള പരീക്ഷകളിൽ നിങ്ങൾ പഠിക്കേണ്ട ഭാഗത്തു നിന്നുള്ള അമ്പത് ചോദ്യങ്ങൾ ഉണ്ടാകും. പഠിപ്പിച്ച കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലായെന്ന് ഉറപ്പാക്കാനാണിത്. അവസാനത്തെ പരീക്ഷ സമഗ്രമായിരിക്കും.

റീഡിങ് പേയ്സ് ഗൈഡ്

റീഡിങ് പേസ് ഗൈഡിന്റെ സഹായത്തോടെ നിങ്ങളുടെ വായനാ ഷെഡ്യൂളിനു മുകളിൽ തുടരുക. നിങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് കോഴ്സ് തീർക്കാൻ ഓരോ ദിവസവും ഏതൊക്കെ പേജുകൾ തീർക്കണമെന്ന് ഈ ഗൈഡ് നിങ്ങൾക്ക് പറഞ്ഞു തരുന്നു.

പഠന സഹായികൾ

കോഴ്സിലെ നിങ്ങളുടെ പഠനത്തെ പൂരിപ്പിക്കുന്ന അധിക പഠന വസ്തുക്കളാണ് ഈ കോഴ്സിലുള്ളത്.