എഫെസ്യരും ഫിലിപ്പിയറും
എഫെസ്യര്‍ക്കുളള പൗലൊസിന്റെ ലേഖനം, ക്രിസ്തീയ വിശ്വാസികള്‍ക്ക് ”ക്രിസ്തുവില്‍ ഉളള” മഹത്തരങ്ങളായ ആത്മീയ അനുഗ്രഹങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. നമ്മുടെ കര്‍ത്താവ് പിതാവിന്റെ വലത്ത് ഭാഗത്ത് എല്ലാറ്റിനും മുകളിലായി ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നും തന്റെ സഭയുടെ ശിരസ്സായി വാഴുന്നുവെന്നും അത് ഊന്നിപ്പറയുന്നു. വ്യത്യസ്തരായ അംഗങ്ങളട ങ്ങുന്ന ഈ സഭ വിശ്വാസത്തിലുളള ഐക്യത്തോടെ നില നില്‍ക്കുന്നതിനും ദൈവത്തെ അനുകരിക്കുന്ന ജീവിത ശൈലിയുടെ ഉടമകളായിത്തീരുന്നതിനുമായി വിളിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ സര്‍വ്വായുധ വര്‍ഗ്ഗവും തുടര്‍ച്ചയായ ജാഗ്രതയും ആവശ്യമായ ഒരു ആത്മീയ യുദ്ധത്തിലാണ് നാം എന്നും നമ്മെ ഈ ലേഖനം ഓര്‍മ്മപ്പെടുത്തുന്നു.
ഫിലിപ്പ്യയിലുളളവര്‍ക്ക് എഴുതുന്ന ലേഖനത്തില്‍ പൗലൊസ് സുവിശേഷത്തിന്റെ പ്രചരണത്തില്‍ കൂട്ടായ്മയുളള ക്രിസ്തീയ വിശ്വാസികളെ പ്രശംസിക്കുകയാണ്. ഒരേ ആത്മാവില്‍ ഐകമത്യ പ്പെട്ട്, സ്വര്‍ഗ്ഗരാജ്യത്തിന്റെ പൗരന്‍മാരായി ജീവിക്കുന്നതിന് പൗലൊസ് വിശ്വാസികള്‍ക്ക് ഒരു വെല്ലുവിളി ഉയര്‍ത്തുകയാണ്. ഈ ഐക്യം വരുന്നത്, ഭൂമിയില്‍ എളിമ മാതൃകയാക്കിയ യേശുക്രിസ്തുവിനെ അനുകരിക്കുന്നതിലൂടെയാണ്. ക്രിസ്തുവിനെപ്പോലെ, ഉയര്‍ത്തപ്പെടു ന്നതിന് മുന്‍പേ നാമും കഷ്ടതയും പീഢനവും സഹിക്കേണ്ടതാണ്.
ജായ് ലോക്ക്ഹാര്‍ട്ടും ഡേവിഡ് എല്‍. റോപറും വര്‍ഷങ്ങള്‍ നീണ്ട തങ്ങളുടെ പഠനത്തില്‍ നിന്നും ശുശ്രൂഷയില്‍ നിന്നുമുളള അനുഭവസമ്പത്തിലൂടെ, ഈ ലേഖനങ്ങളിലൂടെ വായനക്കാരെ വെല്ലുവിളിയുയര്‍ത്തുന്ന ഒരു യാത്ര കൊണ്ടു പോകുന്നു. ദൈവ വചനത്തിന്റെ എല്ലാ പഠിതാക്കള്‍ക്കും ഈ കോഴ്‌സ് അത്യന്തം പ്രയോജനപ്രദമായിരിക്കും.